Tuesday, 5 March 2019

          പ്രീസ്ക്കൂള്‍ പ്രവര്‍ത്തന             പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തണം.            


പഠന സംഗ്രഹം 

കേരളത്തില്‍ നിലവിലുള്ള പ്രീ സ്കൂള്‍ പ്രവര്ത്തന പദ്ധതിയെ മലയാള ഭാഷ പഠനത്തെ മുന്‍നിര്‍ത്തി പരിശോധിച്ച്, പ്രീ-സ്കൂള്‍ പ്രവര്‍ത്തകരുടെ അനുഭവവും അഭിപ്രായവും കൂടി സ്വീകരിച്ചുകൊണ്ട് നടപ്പിലാക്കേണ്ട മാറ്റങ്ങളെ രേഖപ്പെടുത്തുന്നതാണ് ഈ പഠനം .

ആമുഖം 

ഒരു വ്യക്തിയുടെ ആന്തരികഘടകങ്ങളെയും കഴിവുകളേയും വികസിപ്പിക്കുന്നതാണ് വിദ്യാഭാസം.കുടുംബം,വിദ്യാലയം,പ്രകൃതി, കൂട്ടുകാര്‍ തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഓരോ വ്യക്തിയുടെയും പഠനഫലത്തെ രൂപപ്പെടുത്തുന്നതില്‍ പങ്കു വഹിക്കുന്നു.ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അവന്റെ ആദ്യ പഠന അനുഭവങ്ങള്‍ കുടുംബത്തില്‍ നിന്നും പിന്നീട് പ്രീ-സ്കൂളുകളില്‍ നിന്നുമാണ് രൂപപ്പെടുന്നത്.മൂന്ന് മുതല്‍ ആറുവയസ്സ് വരെയുള്ള കുട്ടികളാണ്പ്രീ-പ്രൈമറി വിദ്യാഭാസത്തിന്‍റെ ഗുണഭോക്താക്കള്‍.അമ്മയുടെ മടിത്തട്ടില്‍ നിന്നും കുഞ്ഞ് ആദ്യമായി പ്രീ-സ്കൂളിലെക്കോ അങ്കണവാടിയിലെക്കോ ആണ് എത്തുന്നത്.അമ്മയോളം കരുതലും സ്നേഹവും കുട്ടികള്‍ക്ക് പ്രീ-സ്കൂളില്‍ നിന്നും ലഭിക്കേണ്ടതുണ്ട്.ഇത്തരത്തിലൊരു പരിശോധനയാണ് ഈ പഠനത്തിലൂടെ നടത്തുന്നത്.

പഠനത്തിന്റെ ആവശ്യകതയും പ്രസക്തിയും 


മാതൃഭാഷ പഠനത്തെ മുന്‍നിര്‍ത്തിയുള്ള പ്രീ-സ്കൂള്‍പഠനം  കുട്ടികളുടെ വിദ്യാഭാസ അവകാശത്തിന്റെ ഭാഗമാണ്.നിഅല്വിലുള്ള സാമുഹ്യ സാഹചര്യത്തില്‍ മാതൃഭാഷയായ മലയാളം അവഗണിക്കപ്പെടുന്ന വാര്‍ത്തകളാണ് എവിടെയും കേള്‍ക്കുന്നത്. കുട്ടികളെ ഏറ്റവും അധികം കരുതലോടെയും ശ്രദ്ധയോടെയും പരിചരിക്കേണ്ടുന്ന ശൈശവത്തിലാണ് കുട്ടികള്‍ പ്രീ-സ്കൂളിലെത്തുന്നത്.കുട്ടികള്‍ സുരക്ഷിതരായിരിക്കുമെന്നു നാം കരുതുമ്പോള്‍ പല പ്രീ-സ്കൂളില്‍നിന്നും കുട്ടികള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നുണ്ട്.മാതൃഭാഷയായ മലയാളത്തില്‍ കുട്ടികള്‍ക്ക് ആശയ വിനിമയ ശേഷി കുറയുന്നതായും കണ്ടു വരുന്നു.ഈ സാഹചര്യത്തിലാണ് പ്രീ-സ്കൂള്‍പ്രവര്‍ത്തന  പദ്ധതിയെ വിലയിരുത്തുന്നത്.

ഉദ്ദേശങ്ങള്‍            

*എറണാകുളം ജില്ലയിലെ വിവിധ പ്രീ-സ്കൂളുകള്‍സന്ദര്‍ശിക്കുക.
*പ്രീ-സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക.
*അദ്ധ്യാപകരില്‍ നിന്ന് നേരിട്ട് വിവരശേഖരണം നടത്തുക .
*പ്രീ-സ്കൂളുകളിലെ മാതൃഭാഷ പഠനം വിശകലനം  ചെയ്യുക.

പരികല്‍പ്പന


പ്രീ-സ്കൂള്‍ പ്രവര്‍ത്തന പദ്ധതിയില്‍മാറ്റങ്ങള്‍ വരുത്തണം .

പഠനരീതി 

*പ്രീസ്കൂള്‍ അദ്ധ്യാപകരില്‍ നിന്ന്  വിവരശേഖരണം   നടത്തുന്നതിനായി സര്‍വ്വേ ചോദ്യാവലി
*നിരീക്ഷണം ,അഭിമുഖം

വിവരശേഖരണം  നടത്തിയ സ്ഥാപനങ്ങള്‍ 

1.അങ്കണവാടി നമ്പര്‍ ഇരുപത്തി മൂന്നു,സെന്റ്‌ ജോസഫ്‌ ,തങ്ങള്‍ നഗര്‍,പള്ളുരുത്തി,കൊച്ചി
2.അങ്കണവാടി നമ്പര്‍ 58 ,കൊച്ചി അര്‍ബന്‍,ചോയ്സ് നഗര്‍,പള്ളുരുത്തി
3.സെന്റ്‌ മേരീസ് ഇംഗ്ലീഷ് മീഡിയം  സ്കൂള്‍,പള്ളുരുത്തി

അധ്യാപക വിദ്യാര്‍ഥി  നിരീക്ഷിച്ചറിഞ്ഞ വിവരങ്ങള്‍ 

മൂന്നു മുതല്‍ ആര് വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ് പ്രീ-സ്കൂളില്‍ എത്തുന്നത്.ഔപചാരിക വിദ്യാഭാസത്തിനു കുട്ടികളെ പ്രാപ്തരാക്കുന്ന നിലയില്‍ അനൌപചാരിക വിദ്യാഭാസമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്.കുട്ടികളെ സാമുഹ്യ ജീവിതത്തിനു മുന്നോരുക്കുന്നതിനും ആത്മവിശ്വാസത്തോടു കൂടി സംസാരിക്കുന്നതിനും പ്രാപ്തരാക്കാന്‍ പ്രീ-സ്കൂള്‍ വിദ്യാഭാസത്തിനു സാധിക്കും.
                                കേരള സര്‍ക്കാരിന്റെ സാമുഹ്യ ക്ഷേമ വകുപ്പിനു കീഴിലാണ് സംസ്ഥാനത്തെ മുഴുവന്‍ അങ്കനവാടികളും ഗവണ്മെന്റ് പ്രീ-സ്കൂളുകളും പ്രവര്‍ത്തിക്കുന്നത്..സംയോജിത ശിശു വികസന പദ്ധതി[icds]യില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച അങ്കണ തൈമാവ് എന്ന പാഠപുസ്തകത്തെ മുന്‍നിര്‍ത്തിയുള്ള തീമുകളെ അടിസ്ഥാനമാക്കിയാണ് പഠിപ്പിക്കുന്നത്‌.അങ്കണവാടികളില്‍ മാതൃഭാഷയാണ് ബോധന മാധ്യമം.കുട്ടികളുടെ സ്വാതന്ത്ര്യ ബോധത്തിനും ഭാഷ വികസനത്തിനുമാണ് പ്രാമുഖ്യം നല്‍കുന്നത്.മാസത്തില്‍ ഒരിക്കല്‍ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കി വരുന്നു.ഓരോ ദിവസവും കുട്ടികള്‍ക്ക് നല്‍കേണ്ടുന്ന പോഷകാഹാരം ഭക്ഷണക്രമീകരണ ചാര്‍ട്ട് പ്രകാരം നല്‍കുന്നു.
             സെന്റ്‌ മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ഇംഗ്ലീഷ് ആണ് ബോധന മാധ്യമം.മാതൃഭാഷയില്‍ മാത്രം അധ്യാപനം നടത്തേണ്ടുന്ന ഈ പ്രായത്തില്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍കേരളത്തില്‍ വര്‍ധിച്ചു വരുന്നത് ഇംഗ്ലീഷ് ഭാഷയെ വികസ്വരമാക്കുകയും മലയാള ഭാഷയുടെ വളര്‍ച്ചയെ പിന്നോട്ടടിക്കുകയും ചെയ്യും. ഇംഗ്ലീഷ്  മീഡിയം സ്കൂളുകളില്‍  ഭൌതിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതാണ്  എങ്കിലും കുട്ടികളെ നിര്‍ബന്ധിച്ച് എഴുതാനും ഇംഗ്ലീഷ് സംസാരിക്കാന്‍ പ്രേരിപ്പിക്കുന്നതായും കാണാം.





           പ്രീസ്ക്കൂള്‍ പ്രവര്‍ത്തന             പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തണം.             പഠന സംഗ്രഹം  കേരളത്തില്‍ നിലവിലുള്ള പ്...