Tuesday, 5 March 2019

          പ്രീസ്ക്കൂള്‍ പ്രവര്‍ത്തന             പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തണം.            


പഠന സംഗ്രഹം 

കേരളത്തില്‍ നിലവിലുള്ള പ്രീ സ്കൂള്‍ പ്രവര്ത്തന പദ്ധതിയെ മലയാള ഭാഷ പഠനത്തെ മുന്‍നിര്‍ത്തി പരിശോധിച്ച്, പ്രീ-സ്കൂള്‍ പ്രവര്‍ത്തകരുടെ അനുഭവവും അഭിപ്രായവും കൂടി സ്വീകരിച്ചുകൊണ്ട് നടപ്പിലാക്കേണ്ട മാറ്റങ്ങളെ രേഖപ്പെടുത്തുന്നതാണ് ഈ പഠനം .

ആമുഖം 

ഒരു വ്യക്തിയുടെ ആന്തരികഘടകങ്ങളെയും കഴിവുകളേയും വികസിപ്പിക്കുന്നതാണ് വിദ്യാഭാസം.കുടുംബം,വിദ്യാലയം,പ്രകൃതി, കൂട്ടുകാര്‍ തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഓരോ വ്യക്തിയുടെയും പഠനഫലത്തെ രൂപപ്പെടുത്തുന്നതില്‍ പങ്കു വഹിക്കുന്നു.ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അവന്റെ ആദ്യ പഠന അനുഭവങ്ങള്‍ കുടുംബത്തില്‍ നിന്നും പിന്നീട് പ്രീ-സ്കൂളുകളില്‍ നിന്നുമാണ് രൂപപ്പെടുന്നത്.മൂന്ന് മുതല്‍ ആറുവയസ്സ് വരെയുള്ള കുട്ടികളാണ്പ്രീ-പ്രൈമറി വിദ്യാഭാസത്തിന്‍റെ ഗുണഭോക്താക്കള്‍.അമ്മയുടെ മടിത്തട്ടില്‍ നിന്നും കുഞ്ഞ് ആദ്യമായി പ്രീ-സ്കൂളിലെക്കോ അങ്കണവാടിയിലെക്കോ ആണ് എത്തുന്നത്.അമ്മയോളം കരുതലും സ്നേഹവും കുട്ടികള്‍ക്ക് പ്രീ-സ്കൂളില്‍ നിന്നും ലഭിക്കേണ്ടതുണ്ട്.ഇത്തരത്തിലൊരു പരിശോധനയാണ് ഈ പഠനത്തിലൂടെ നടത്തുന്നത്.

പഠനത്തിന്റെ ആവശ്യകതയും പ്രസക്തിയും 


മാതൃഭാഷ പഠനത്തെ മുന്‍നിര്‍ത്തിയുള്ള പ്രീ-സ്കൂള്‍പഠനം  കുട്ടികളുടെ വിദ്യാഭാസ അവകാശത്തിന്റെ ഭാഗമാണ്.നിഅല്വിലുള്ള സാമുഹ്യ സാഹചര്യത്തില്‍ മാതൃഭാഷയായ മലയാളം അവഗണിക്കപ്പെടുന്ന വാര്‍ത്തകളാണ് എവിടെയും കേള്‍ക്കുന്നത്. കുട്ടികളെ ഏറ്റവും അധികം കരുതലോടെയും ശ്രദ്ധയോടെയും പരിചരിക്കേണ്ടുന്ന ശൈശവത്തിലാണ് കുട്ടികള്‍ പ്രീ-സ്കൂളിലെത്തുന്നത്.കുട്ടികള്‍ സുരക്ഷിതരായിരിക്കുമെന്നു നാം കരുതുമ്പോള്‍ പല പ്രീ-സ്കൂളില്‍നിന്നും കുട്ടികള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നുണ്ട്.മാതൃഭാഷയായ മലയാളത്തില്‍ കുട്ടികള്‍ക്ക് ആശയ വിനിമയ ശേഷി കുറയുന്നതായും കണ്ടു വരുന്നു.ഈ സാഹചര്യത്തിലാണ് പ്രീ-സ്കൂള്‍പ്രവര്‍ത്തന  പദ്ധതിയെ വിലയിരുത്തുന്നത്.

ഉദ്ദേശങ്ങള്‍            

*എറണാകുളം ജില്ലയിലെ വിവിധ പ്രീ-സ്കൂളുകള്‍സന്ദര്‍ശിക്കുക.
*പ്രീ-സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക.
*അദ്ധ്യാപകരില്‍ നിന്ന് നേരിട്ട് വിവരശേഖരണം നടത്തുക .
*പ്രീ-സ്കൂളുകളിലെ മാതൃഭാഷ പഠനം വിശകലനം  ചെയ്യുക.

പരികല്‍പ്പന


പ്രീ-സ്കൂള്‍ പ്രവര്‍ത്തന പദ്ധതിയില്‍മാറ്റങ്ങള്‍ വരുത്തണം .

പഠനരീതി 

*പ്രീസ്കൂള്‍ അദ്ധ്യാപകരില്‍ നിന്ന്  വിവരശേഖരണം   നടത്തുന്നതിനായി സര്‍വ്വേ ചോദ്യാവലി
*നിരീക്ഷണം ,അഭിമുഖം

വിവരശേഖരണം  നടത്തിയ സ്ഥാപനങ്ങള്‍ 

1.അങ്കണവാടി നമ്പര്‍ ഇരുപത്തി മൂന്നു,സെന്റ്‌ ജോസഫ്‌ ,തങ്ങള്‍ നഗര്‍,പള്ളുരുത്തി,കൊച്ചി
2.അങ്കണവാടി നമ്പര്‍ 58 ,കൊച്ചി അര്‍ബന്‍,ചോയ്സ് നഗര്‍,പള്ളുരുത്തി
3.സെന്റ്‌ മേരീസ് ഇംഗ്ലീഷ് മീഡിയം  സ്കൂള്‍,പള്ളുരുത്തി

അധ്യാപക വിദ്യാര്‍ഥി  നിരീക്ഷിച്ചറിഞ്ഞ വിവരങ്ങള്‍ 

മൂന്നു മുതല്‍ ആര് വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ് പ്രീ-സ്കൂളില്‍ എത്തുന്നത്.ഔപചാരിക വിദ്യാഭാസത്തിനു കുട്ടികളെ പ്രാപ്തരാക്കുന്ന നിലയില്‍ അനൌപചാരിക വിദ്യാഭാസമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്.കുട്ടികളെ സാമുഹ്യ ജീവിതത്തിനു മുന്നോരുക്കുന്നതിനും ആത്മവിശ്വാസത്തോടു കൂടി സംസാരിക്കുന്നതിനും പ്രാപ്തരാക്കാന്‍ പ്രീ-സ്കൂള്‍ വിദ്യാഭാസത്തിനു സാധിക്കും.
                                കേരള സര്‍ക്കാരിന്റെ സാമുഹ്യ ക്ഷേമ വകുപ്പിനു കീഴിലാണ് സംസ്ഥാനത്തെ മുഴുവന്‍ അങ്കനവാടികളും ഗവണ്മെന്റ് പ്രീ-സ്കൂളുകളും പ്രവര്‍ത്തിക്കുന്നത്..സംയോജിത ശിശു വികസന പദ്ധതി[icds]യില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച അങ്കണ തൈമാവ് എന്ന പാഠപുസ്തകത്തെ മുന്‍നിര്‍ത്തിയുള്ള തീമുകളെ അടിസ്ഥാനമാക്കിയാണ് പഠിപ്പിക്കുന്നത്‌.അങ്കണവാടികളില്‍ മാതൃഭാഷയാണ് ബോധന മാധ്യമം.കുട്ടികളുടെ സ്വാതന്ത്ര്യ ബോധത്തിനും ഭാഷ വികസനത്തിനുമാണ് പ്രാമുഖ്യം നല്‍കുന്നത്.മാസത്തില്‍ ഒരിക്കല്‍ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കി വരുന്നു.ഓരോ ദിവസവും കുട്ടികള്‍ക്ക് നല്‍കേണ്ടുന്ന പോഷകാഹാരം ഭക്ഷണക്രമീകരണ ചാര്‍ട്ട് പ്രകാരം നല്‍കുന്നു.
             സെന്റ്‌ മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ഇംഗ്ലീഷ് ആണ് ബോധന മാധ്യമം.മാതൃഭാഷയില്‍ മാത്രം അധ്യാപനം നടത്തേണ്ടുന്ന ഈ പ്രായത്തില്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍കേരളത്തില്‍ വര്‍ധിച്ചു വരുന്നത് ഇംഗ്ലീഷ് ഭാഷയെ വികസ്വരമാക്കുകയും മലയാള ഭാഷയുടെ വളര്‍ച്ചയെ പിന്നോട്ടടിക്കുകയും ചെയ്യും. ഇംഗ്ലീഷ്  മീഡിയം സ്കൂളുകളില്‍  ഭൌതിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതാണ്  എങ്കിലും കുട്ടികളെ നിര്‍ബന്ധിച്ച് എഴുതാനും ഇംഗ്ലീഷ് സംസാരിക്കാന്‍ പ്രേരിപ്പിക്കുന്നതായും കാണാം.





Friday, 23 March 2018

                                                മൈലാഞ്ചി  മണമുള്ള രാത്രികള്‍         

                      ഇന്ന്‍ എന്‍റെ രാത്രികള്‍ക്ക്‌ മൈലാഞ്ചിപ്പൂവിന്‍റെ മണമാണ്.മനസ്സിനെ കുളിരണിയിക്കുന്ന നനവുള്ള ഗന്ധമാണ്.ഭൂതകാലത്തിന്റെ കയ്യൊപ്പ് പതിഞ്ഞ; വര്‍ത്തമാനകാലത്തിന്റെ വിരസതകളില്‍ നിന്നും ആവര്‍ത്തനങ്ങളില്‍ നിന്നും എന്നെ പിന്‍വിളിക്കുന്ന നനുത്ത ഒരു ഓര്‍മയാണ് മൈലാഞ്ചിപ്പൂമണം.ഇത് ഒരു പ്രണയത്തിന്‍റെ ഓര്‍മയല്ല ; ഒരു തലോടലിന്റെ ഓര്‍മയാണ്.
                       കുട്ടിക്കാലത്തെ എന്‍റെ കൂട്ടുകാരിയും ,വഴികാട്ടിയും ,സംരക്ഷകയും ,അന്നദാതാവുമായിരുന്ന വല്യുമ്മയുടെ തലോടലാണ്പ്പൂമണത്തിലൂടെ ഞാന്‍ ഓര്‍ത്തെടുക്കുന്നത് .വല്ലാത്ത ഒരു ഒറ്റപ്പെടല്‍ അനുഭവിക്കുമ്പോഴെല്ലാം മനസ്സുകൊണ്ട് ഞാന്‍ എന്നും ഓടിയടുക്കുന്നത് എന്‍റെ ഉമ്മയുടെയും  വല്യുമ്മയുടെയും അരികിലേക്കായിരുന്നു .ഉമ്മയെ ഇന്നെനിക്ക് തൊട്ടറിയാം എങ്കില്‍ വല്യുമ്മയുടെ അരികിലെത്താന്‍ചില   കുട്ടിക്കാല ഓര്‍മകളിലേക്ക് ചില ആന്തരികസ്മൃതികളിലെക്ക് പതിയേ തെന്നിവീഴണം.........
      തണല്‍ തേടി സുഗന്ധം തേടി ഞാന്‍ ഒടിയണയാറുണ്ടായിരുന്ന ആ മൈലാഞ്ചിമരത്തിന്‍റെ തണലോ പൂക്കളുടെ സുഗന്ധമോ ഇന്നില്ല. ഒരിക്കലും തിരിച്ചു പിടിക്കാന്‍ കഴിയാത്ത വിധത്തില്‍ അത് എനിക്ക് നഷ്ട്ടമായിരിക്കുന്നു . 
      മൈലാഞ്ചിമണമുള്ള രാത്രികള്‍ ഇന്ന്‍ എനിക്ക് കണ്ണീരോര്‍മ ആണെങ്കില്‍ ;ബാല്യകാല ഓര്‍മകളില്‍ ഒളി മങ്ങാതെ നില്‍ക്കുന്ന ചിത്രങ്ങളാണവ..... എന്‍റെ പച്ചത്തുരുത്ത് ....മൈലാഞ്ചിമണമുള്ള രാത്രികളുടെ പ്രത്യേകത എന്താണ് എന്നാവാം നിങ്ങള്‍ ഇപ്പോള്‍ ആലോചിക്കുന്നത് പറയാം .;കുട്ടിക്കാലത്ത് അമ്മയുടെ ചേച്ചിയുടെ വീട്ടില്‍ അവരുടെ മക്കള്‍ക്കൊപ്പമാണ് ഞാന്‍ താമസിച്ചിരുന്നത്.മൂത്തുമ്മയുടെ മക്കള്‍ക്ക് എന്നെക്കാളും രണ്ടോ മൂന്നോ വയസ്സ് മാത്രമേ പ്രായ വ്യത്യാസമുള്ളൂ.അവരൊക്കെയാണ് എന്‍റെ ബാല്യത്തെ ഓര്‍മ്മകള്‍ കൊണ്ട് സമ്പന്നമാക്കിത്തീര്‍ത്തത് .മഴയില്ലാത്ത രാത്രികളില്‍ പഞ്ചാരമണല്‍ വിരിച്ച മുറ്റത്ത് ഒരു കോണിലായി നില്‍ക്കുന്ന മൈലാഞ്ചിമരത്തിന്‍റെ ചോട്ടില്‍ പായ വിരിച്ച് ആകാശം നോക്കി അങ്ങനെ ഞങ്ങള്‍ കിടക്കും...........നടുക്ക് വല്യുമ്മ .മെലിഞ്ഞുണങ്ങിയ വല്യുമ്മയുടെ ശരീരത്തോട് ഒട്ടിച്ചേര്‍ന്ന് കിടന്നപ്പോള്‍ എനിക്ക് കിട്ടിയ ആത്മനിര്‍വൃതി എത്രത്തോളം ആണെന്ന്‍ അറിയില്ല. സുരക്ഷിതത്തിന്റെ പരകോടിയില്‍ എത്തിയ അനുഭവമാണപ്പോള്‍ തോന്നുന്നത്. മൈലാഞ്ചിമരത്തിനിടയിലൂടെ ആകാശത്ത് നക്ഷത്രങ്ങള്‍ എന്നെ നോക്കി കണ്ണ് ചിമ്മാറുണ്ടായിരുന്നു .നിലാവിനെ നോക്കി ഞാന്‍ കണ്ണുകള്‍ കൊണ്ട് ചിരിച്ചിരുന്നു .വല്യുമ്മയുടെ ശരീരത്തോട് ഒട്ടിച്ചേര്‍ന്ന് കഥകള്‍ കേട്ടങ്ങനെ എത്ര നേരം കിടന്നാലും മതിവരില്ല.
         കടലിനടിയിലെ കൊട്ടാരത്തില്‍ തടവിലാക്കപ്പെട്ട രാജകുമാരിയെ രക്ഷിക്കാന്‍ എങ്ങു നിന്നോ എത്തുന്ന രാജകുമാരനായിരുന്നു എന്‍റെ മനസ്സ് നിറയെ ......
        കെട്ടുകഥകള്‍ക്കു പുറമേ സ്വാതന്ത്ര്യസമര ചരിത്രവും ടിപ്പുവിന്റെ പടയോട്ടവും ഒക്കെ ചേര്‍ന്നുള്ള അനുഭവ കഥകളും കേട്ടാണ് ഓരോ രാത്രിയും ഞാന്‍ ഉറങ്ങിയത്. ഒടുവില്‍ വല്യുമ്മയുടെ മരണശേഷം പള്ളിപ്പറമ്പിലെ ഖബറിടത്തില്‍ തളിര്‍ത്തു നില്‍ക്കുന്ന മൈലാഞ്ചിച്ചെടി പൂവിട്ടത്‌ കണ്ടപ്പോള്‍ തങ്കത്താല്‍ നിര്‍മിച്ച സൂചി കൊണ്ട് ഖല്‍ബില്‍ ആരോ കുത്തിക്കുത്തി രസിക്കുന്നത് പോലെയാണ് അനുഭവപ്പെട്ടത്. 
      വല്യുമ്മയുടെ കുപ്പായക്കീശയിലെ നാണയത്തുട്ടുകളാല്‍ ഒരുക്കപ്പെട്ടവയാണ് എന്‍റെ കുട്ടിക്കാല രുചികളൊക്കെയും. അന്ന് തിന്ന തേന്‍ മിട്ടായിയുടെ മധുരം നാവില്‍ ഇപ്പോഴും കിനിയുന്നുണ്ട്. ഞാന്‍ ഇത് എഴുതുന്നത് ഡിസംബര്‍ മാസത്തിലെ കുളിരുള്ളോരു രാത്രിയിലാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ; ഒരു റംസാന്‍ മാസത്തിലെ പൂര്‍ണചന്ദ്രന്‍ ഒളി ചിതറിയ പതിനാലാം രാവിലാണ്. വല്യുമ്മയുടെ മരണം സംഭവിക്കുന്നത്. ഇതൊരു യാദൃശ്ചികത ആണോ എന്നു എനിക്ക് അറിയില്ല. 
               മൈലാഞ്ചിപൂമണമുള്ള രാത്രികളെ ഓര്‍മയുടെ മഷിയില്‍ മുക്കിയ പേന കൊണ്ട് താളിലേക്ക് പകര്‍ത്തി എഴുതുമ്പോള്‍ എവിടെ നിന്നോ കാറ്റ് മൈലാഞ്ചിപൂമണത്തെ എനിക്കായി തട്ടിപ്പറിച്ചു കൊണ്ടുവരുന്നുണ്ട്. .............എന്‍റെ അരികില്‍ നിന്ന ഒരു ചുക്കി ചുക്കിച്ചുളുങ്ങിയ നേര്‍ത്ത കൈ കൊണ്ട് എന്‍റെ നെറുകയില്‍ ആരോ തലോടുന്നുണ്ട്. ഈ മൈലാഞ്ചിമരത്തിലാണ് എന്‍റെ വാക്കുകള്‍ പൂത്തത്. ഇവിടമാണ് എന്‍റെ വാക്ക് പൂക്കുന്ന ഇടം ..........................................




Friday, 3 November 2017

 VIRTUAL LEARNING
   Personal computers and the Internet have revolutionized entire sectors of American society. Facebook, Twitter, YouTube, Skype and other online communications media have allowed billions of people around the world to share ideas in a matter of seconds, mostly at a very low cost. These advances in computer technology are as remarkable as they are familiar.
But most people are not aware of how computers and Internet technology are transforming the way students learn. This emerging education paradigm is often called “virtual learning,”[*] and it has the potential to improve student achievement, educational access and schools’ cost-effectiveness.
Specifically, virtual learning uses computer software, the Internet or both to deliver instruction to students. This minimizes or eliminates the need for teachers and students to share a classroom. Virtual learning does not include the increasing use of e-mail or online forums to help teachers better communicate with students and parents about coursework and student progress; as helpful as these learning management systems are, they do not change how students are taught.
Virtual learning comes in several forms:
  • Computer-Based: Instruction is not provided by a teacher; instead, instruction is provided by software installed on a local computer or server. This software can frequently customize the material to suit the specific needs of each student. 
  • Internet-Based: This is similar to computer-based instruction, but in this case, the software that provides the instruction is delivered through the Web and stored on a remote server.
  • Remote Teacher Online: Instruction is provided by a teacher, but that teacher is not physically present with the student. Instead, the teacher interacts with the student via the Internet, through such media as online video, online forums, e-mail and instant messaging.
  • Blended Learning: This combines traditional face-to-face instruction, directed by a teacher, with computer-based, Internet-based or remote teacher online instruction. In effect, instruction comes from two sources: a traditional classroom teacher, and at least one of the forms of virtual learning described above.
  • Facilitated Virtual Learning: This is computer-basedInternet-based or remote teacher online instruction that is supplemented by a human “facilitator.” This facilitator does not direct the student’s instruction, but rather assists the student’s learning process by providing tutoring or additional supervision. The facilitator may be present with the learner or communicating remotely via the Web or other forms of electronic communications.
 VIDEO AND AUDIO CONFERENCING
 This is a very broad category of online tools, incorporating a range of options from free one-to-one audio conferencing all the way to more sophisticated and expensive tools such as Polycom which allow multiple sites with entire classes participating using video and audio.
  1. Video and audio, or just audio connection between two computers communicating via the Internet.
    • Examples of free audio conferencing software: GizmoSkype (both cross platform) both enable users to speak to other Gizmo/Skype users free of charge (although users can also pay a fee and make calls to landlines using the computer). For further examples view Wikipedia list.
    • Examples of free video conferencing software: iVisit (cross platform), iChat (Mac only), NetMeeting(Windows only).
    • Breeze can also be used for video conferencing (but Breeze is more than just a video/audio conferencing tool. See Breeze overview)
  2. Transmitted to & received from any computer in any location that has Internet connection (broadband desirable for effective use). Teacher must have microphone, can have camera. Ideally end users have microphone (camera not essential) for synchronous communication.
  3. Technology requirements for video/audio conferencing:
    • Computer with access (ideally broadband) to the Internet.
    • Browser.
    • Speakers to hear audio.
    • Microphone (to contribute audio).
    • Web camera to contribute video.

screen shot of iChat window
Above: Video conferencing in iChat.
Below: Skype audio conferencing.
screen shot of Skype connection

Why use video/audio conferencing?
  1. Enables teacher or limited number of learners need to connect from different locations at the same time when only video and/or audio connection is needed. Examples: guest speaker at remote location can talk to local class; students in one class can engage in discussion with students at another location (such as a class in another country); when a student is unable to attend face-to-face class, s/he can connect to class via VOIP; students can take virtual field trips to remote locations.
Advantages video/audio conferencing
Note: Within the broad category of video/audio conferencing there are different types, each with their own advantages, so not all within the following list applies to each specific tool.
  1. Free download of easy to use software that can be used via Internet to connect student, instructor, or guest speaker to class and enable both sides to see & hear.
  2. Enables individual (usually limited to one connection) to participate in synchronous learning experiences from any location worldwide. Users can connect from home, work or other location easily accessible to them.
  3. Specifically useful for guest speaker who is far away from face-to-face class location, or student who cannot be in face-to-face class.
  4. Enables students to take virtual field trips to remote locations (either just by viewing the video (e.g. African Voices) or engaging in an interactive lesson (see African Masks field trip). This is especially an advantage to students who attend schools in isolated communities, but is an advantage to all students regardless of location or socio-economic factors. See extensive list of examples at SBC Videoconference Adventures; also Ball State University Electronic Field Trips.
  5. Can be used to record vodcast or podcast and uploaded to course website (for web-enhanced, hybrid, or fully online classes).
  6. As video conferencing technology improves, this can become a far cheaper alternative to ITV or systems like PolyCom in enabling school districts to offer specialized subjects by having one teacher teach a class to students at a number of schools (e.g. in foreign language -- see Spanish lesson).
    Disadvantages of video/audio conferencing
    Note: Within the broad category of video/audio conferencing there are different types, each with their own disadvantages, so not all within the following list applies to each specific tool.
    1. Typically on free systems only one or a very limited number of users can connect to the host (instructor) computers at a time, so video/audio conferencing can be used only for individual access rather than as a larger scale tool and learning environment. However, newer systems such as Camfrog enable multi-user video conferencing.
    2. Depending on the stability of the connection, users may be disconnected during the class and have to reconnect.
    3. Difficult to see and hear people who are not close to the microphone/camera, especially when using one of the low-cost systems (such as iSight camera). Thus difficult to have multiple people at one site, sharing a computer to communicate with users at other sites.
    Issues & problems related to video/audio conferencing
    1. Works best with broad band connection, especially for video conferencing. Users report that after the initial fascination with the video component has worn off, they realize that they really only need to use the audio as this uses less bandwidth and results in higher quality audio than the video option. Because of the small video window and low quality, the video image is of limited use (as compared with ITV where image is high quality and can be used to share a variety of still and video images).
    2. If used for users connecting to face-to-face class, it is important to have good quality speakers so that classroom-based students can hear the person who is calling in.
    3. Students speaking from classroom must identify who they are before speaking.
    4. Requires students connecting to class from remote site to be able to follow discussion relying just on audio or audio with low quality video (students report this being challenging, especially for long lectures). This is also an accessibility issue.
BULLETIN BOARDS
       

           Computerized information disseminating or message-passing source. Similar to a physical message board (notice board), it allows users to leave messages for others to read or pass on. In pre-Internet days, there were some 15,000 BBS on practically every conceivable topic. Now largely replaced by websites such as Usenet.

SOCIAL NETWORKS 
Social networking is the practice of expanding the number of one's business and/or social contacts by making connections through individuals, often through social media sites such as FacebookTwitterLinkedIn and Google+.
Based on the six degrees of separation concept (the idea that any two people on the planet could make contact through a chain of no more than five intermediaries), social networking establishes interconnected online communities (sometimes known as social graphs) that help people make contacts that would be good for them to know, but that they would be unlikely to have met otherwise.
Depending on the social media platform, members may be able to contact any other member. In other cases, members can contact anyone they have a connection to, and subsequently anyone that contact has a connection to, and so on. Some services require members to have a preexisting connection to contact other members.
Definition—"Electronic Communication"
The definition of an "electronic communication" appears in 18 U.S.C. § 2510(12). This form of communication was added to Title III by the 1986 Act to cover most forms of electronic communications existing today. It includes any transfer of signs, signals, writing, images, sounds, data, or intelligence of any nature transmitted in whole or in part by a wire, radio, electromagnetic, photoelectronic or photooptical system. Moreover, because the 1994 Act specifically eliminated the exclusion from this definition the radio portion of a cordless telephone communication that is transmitted between the cordless telephone handset and the base unit, such communications are now protected by the statute. SeeH.Rep. No. 103-827, 103d Cong., 2d Sess. (1994), reprinted in 1994 U.S.Code Cong. & Ad.News 3489, 3510. See McKamey v. Roach, 55 F.3d 1236, 1238 n.1 (6th Cir. 1995) (noting change in law). Nonetheless, this definition does not include "electronic storage" of communications, as defined in 18 U.S.C. § 2510(17), because unlawful access to stored communications is governed by 18 U.S.C. § 2701 et seq.
The definition of an "electronic communication" specifically excludes: a "wire" or "oral" communication, as defined in Title III; communications from tone-only paging devices; communications from tracking devices; and electronic funds transfer information stored by a financial institution in a communications system used for the electronic storage and transfer of funds. This last exception was added as part of the Antiterrorism and Effective Death Penalty Act of 1996 in order to enable "law enforcement to obtain such bank records through the usual grand jury subpoena, or other court order procedure, without requiring a wiretap order for these purposes." H. Conf. Rep. No. 104-518, 104th Cong., 2d Sess. (1996), reprinted in1996 U.S.Code Cong. & Ad.News 924, 956-57.

           പ്രീസ്ക്കൂള്‍ പ്രവര്‍ത്തന             പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തണം.             പഠന സംഗ്രഹം  കേരളത്തില്‍ നിലവിലുള്ള പ്...